മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംഘാടക സമിതിയായി സമരാഗ്നി : കൊളച്ചേരി ബ്ലോക്കിൽ നിന്നും 1000 പേർ

സംഘാടക സമിതിയായി സമരാഗ്നി : കൊളച്ചേരി ബ്ലോക്കിൽ നിന്നും 1000 പേർ

മയ്യിൽ: KPCC പ്രസിഡൻ്റ് കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്ത്വം നൽകുന്ന സമരാഗ്നി പ്രക്ഷോഭ ജാഥക്ക് ഫെബ്രുവരി 10 ന് സ്വീകരണം നൽകുന്ന കണ്ണൂരിൽ കൊളച്ചേരി ബ്ലോക്കിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് തലസംഘാടക സമിതി യോഗം തീരുമാനിച്ചു. സംഘാടക സമിതി യോഗം DCC ജനറൽ സെക്രട്ടറി T.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി K.C ഗണേശൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് K.M. ശിവദാസൻ, യൂത്ത് കോൺ. നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ ബ്ലോക്ക് വൈ. പ്രസിഡൻ്റ് പി. സത്യഭാമ, ബ്ലോക്ക് ജന. സെക്രട്ടറി പി.കെ. രഘുനാഥൻ ബ്ലോക്ക് ജന. സെക്രട്ടറി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.ശശിധരൻ ചെയർമാനും വി. പത്മനാഭൻ മാസ്റ്റർ ജനറൽ കൺവീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്