Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലയാളം സീരിയൽ - സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലയാളം സീരിയൽ - സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മലയാളം സീരിയൽ - സിനിമ നടി രജ്ഞുഷ മേനോനെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ശ്രീകാര്യത്തെ നടിയുടെ ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷയും ഭർത്താവും.
മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ ആണ് രഞ്ജുഷ മേനോൻ. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തിൽ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്. തലപ്പാവ്, ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, വൺ‌വേ ടിക്കറ്റ്, ക്ലാസ്മേറ്റ്സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളിലും രഞ്ജുഷ വേഷമിട്ടു. നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്