ദിർഹമെന്ന പേരിൽ പേപ്പറുകൾ ചുരുട്ടി നൽകി ഏഴ് ലക്ഷം തട്ടിയ സംഘത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി ആശിഖ് ഖാൻ ആണ് അറസ്റ്റിലായത്.
മയ്യിൽ പൊയ്യൂർ സ്വദേശി പി.കെ.സിറാജുദ്ദീന്റെ പണമാണ് ആശിഖ് ഖാൻ കവർന്നത്. വളപട്ടണം സി ഐ എം.ടി ജേക്കബ്, എസ് ഇ4 പി.ഉണ്ണികൃഷ്ണൻ, പ്രവീൺ പുതിയാണ്ടി, എ എസ് ഐ എ.പി.ഷാജി, ഖമറുദ്ധീൻ എന്നിവരടങ്ങിയ സ്ക്വാഡാണ് ഷൊർണ്ണൂരിൽ നിന്നും പ്രതിയെ പിടികൂടിയത്. പിടികൂടിയ സമയത്തും പേപ്പർ ചുരുളുകൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്നു.
Post a Comment