സിപിഐ എം മുതിർന്ന നേതാവ് എ ബാലകൃഷ്ണൻ നിര്യാതനായി

ചെങ്ങളായി ലോക്കൽ കമ്മിറ്റി അംഗവും 15 വർഷം ചെങ്ങളായി പഞ്ചായത്ത് പ്രസിഡണ്ടും ചെങ്ങളായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന . എ. ബാലകൃഷ്ണൻ (96 ) നിര്യാതനായി. 1946 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയ സഖാവ് പാർട്ടിയെ കോൺഗ്രസ് ഭരണം വേട്ടയാടിയ1948 കാലത്താണ് ചെറുകുന്നിൽ നിന്നും ചെങ്ങളായിയിൽ താമസമാരംഭിച്ചത്. തുടർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗമായും 1964 ൽ സി പി ഐ എം ൽ ഉറച്ചു നിന്ന് മികച്ച സംഘാടകനായും ത്യാഗ പൂർവം പ്രവർത്തിച്ചു. 1962 ൽ ചെങ്ങളായി പഞ്ചായത്തംഗമായി. 1964 ൽ പ്രസിഡണ്ടായി ചുമതലയേറ്റു. ചെങ്ങളായി ഐക്യനാണയ സഹകരണ സംഘം പ്രസിഡണ്ട് എന്ന നിലക്ക് സംഘത്തെ ബാങ്കായി ഉയർത്തുന്നതിലും സൗകര്യപ്രദമായി ടൗണിൽ സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനും നേതൃത്വം നൽകി. കുറച്ചു കാലം പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടരിയായും സഖാവ് പ്രവർത്തിച്ചു. മികച്ച സംഘാടകനായിരുന്ന സ. എ.ബാലകൃഷ്ണൻ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ : പരേതയായ സേതു ലക്ഷ്മി
മക്കൾ : അജയകുമാർ, രമാഭായി ഉമാദേവി
മരുമക്കൾ : സുഭാഷാണി, ബാലകൃഷ്ണൻ, പരേതനായ ഗോപിനാഥ്

നാളെ (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ 10 മണി വരെ സി.പി.ഐ (എം) ചെങ്ങളായി LC ഓഫീസിലും തുടർന്ന് 11 മണി വരെ വീട്ടിലും പൊതു ദർശനം. 
സംസ്ക്കാരം 11 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്