മയ്യിൽ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ S P C ഓണം ക്യാമ്പ് ആരംഭിച്ചു.
മൂന്നു ദിവസത്തെ ക്യാമ്പിന്റെ പതാക ഉയര്‍ത്തല്‍ മയ്യിൽ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി പി സുമേഷ് അവർകൾ നിര്‍വഹിച്ചു.
SPC CPO ശ്രീമതി പ്രസീത ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ പിടിഎ പ്രസിഡന്റ്
ശ്രീ പത്മനാഭന്‍ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംവി അജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ക്യാഡറ്റുകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്ലാസുകള്‍ നടന്നു.
S P C കേഡറ്റുകള്‍ മയ്യിൽ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസുകാരുമായി സംവദിച്ചു. ക്യാമ്പ് മൂന്ന് ദിവസം തുടരും.
Post a Comment