കണ്ണൂർ : ഉത്രാടദിനത്തിൽ ജില്ലയിൽ വിദേശ മദ്യവില്പന വൻതോതിൽ കൂടി. ജില്ലയിൽ അഞ്ചുകോടിയുടെ മദ്യമാണ് വിറ്റത്. ബെവ്‌കോ ഔട്ട്‌ലറ്റ് വഴി മാത്രമുള്ള വില്പനയാണിത്.
ഇത്രയും വില്പന ആദ്യമായാണ്. കണ്ണൂർ പാറക്കണ്ടിയിലെ ഔട്ട്‌ലെറ്റിലാണ് ഏറ്റവുമധികം വില്പന നടന്നത്. ബെവ്കോയുടെ 11 ഔട്ട്‌ലറ്റുകളാണ് ജില്ലയിൽ ഉള്ളത്.
സംസ്ഥാനത്താകെ 116 കോടിയുടെ റെക്കോർഡ് മദ്യവില്പനയാണ് ഉത്രാടദിനത്തിൽ നടന്നത്. കൂടുതൽ മദ്യവില്പന നടന്നത് ഇരിങ്ങാലക്കുട ഔട്ട്‌ലറ്റിലാണ്.
Post a Comment