മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നൽകുന്ന സ്നേഹവിരുന്നും ജന്മനാട് തിരികെ നൽകുന്ന പൗര സ്വീകരണവും നാളെ

സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നൽകുന്ന സ്നേഹവിരുന്നും ജന്മനാട് തിരികെ നൽകുന്ന പൗര സ്വീകരണവും നാളെ

കയരളം :- സർവ്വീസിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകുന്ന സ്നേഹവിരുന്നും ജന്മനാട് തിരികെ നൽകുന്ന പൗര സ്വീകരണവും  മെയ് 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ കയരളം മേച്ചേരിയിൽ മാണിക്കോത്ത് കാർത്ത്യായനി അമ്മ നഗറിൽ വെച്ച് നടക്കും.

രാവിലെ 10 മണിക്ക് സ്വാഗതസംഘം മുഖ്യരക്ഷാധികാരി അരവിന്ദാക്ഷൻ മാണിക്കോത്തിന്റെ അധ്യക്ഷതയിൽ  കുടുംബാംഗങ്ങൾ നിലവിളക്ക് കൊളുത്തി കൊണ്ട് ഉദ്ഘാടനം ചെയ്യും.

 തുടർന്ന്  11 മണിക്ക് പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന സോപാനസംഗീതം,  12 മണിക്ക് KPSTA കൾച്ചറൽ ഫോറം, മാണിക്കോത്ത് സിംഫണി അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, 3 മണിക്ക് കുഞ്ഞിമംഗലം കലാകുടുംബം അവതരിപ്പിക്കുന്ന ശ്രുതിമധുരം, 4. 30ന് കലാമണ്ഡലം മഹേന്ദ്രൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 5 മണിക്ക് കയരളം മനോജ് പണിക്കരും എം.വി ബാലകൃഷ്ണൻ പെരുമലയൻ കൊളച്ചേരി വാദ്യസംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും അരങ്ങേറും.

വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനവും പ്രാദേശിക ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും നടക്കും.സ്വാഗതസംഘം ചെയർമാൻ രവി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ  പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനവും ആദരസമർപ്പണവും നടത്തും. കെ. സി രാജൻ മാസ്റ്റർ ആദര ഭാഷണം നടത്തും.ഗാനരചയിതാവും സംഗീതസംവിധായകനുമായ  പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, സൂര്യ ഫൗണ്ടേഷൻ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, ക്ഷേത്രകല അക്കാദമി ചെയർമാൻ സി.കാഞ്ഞങ്ങാട് രാമചന്ദ്രൻ, കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ , രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി സുമേഷ് എം.എൽ.എ, മുൻ ആരോഗ്യവകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ  തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.

വൈകുന്നേരം 7 മണിക്ക് പ്രശസ്ത സിനിമ സീരിയൽ താരം അർച്ചിത അനീഷ് കുമാർ & പാർട്ടി അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും 8 മണിക്ക് എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ്ബ് മേച്ചേരി, കയരളം അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും ഭാവന ആർട്സ് & സ്പോർട്സ് ക്ലബ് കൊവ്വുപ്പാട് കയരളം അവതരിപ്പിക്കുന്ന മാർഗംകളിയും ഒപ്പനയും അരങ്ങേറും. തുടർന്ന് ചെന്താര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കിളിയളം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഉണ്ടായിരിക്കും.

രാത്രി 8.30 ന് കരിങ്കാളി ഫെയിം കണ്ണൻ മംഗലത്ത്, ഷൈജു അവറാൻ,വിനീഷ് കല്ലേറ്റുംകര, ശ്രീകുമാർ നന്ദിക്കര, ജ്യോതിഷ് നടവരമ്പ്, വെടിക്കെട്ട് ഫെയിം ഷിബു പുലർക്കാഴ്ച & ഹരി കണ്ടമുറി, ചെക്കൻ ഫെയിം മണികണ്ഠൻ പെരുമ്പടപ്പ്,  സുരേഷ് പള്ളിപ്പാറ, ശരത്ത് അത്താഴക്കുന്ന്, ഉദയം കുണ്ടംകുഴി തുടങ്ങിയവർ അവതരിപ്പിക്കുന്ന പാട്ട്പൂരവും അരങ്ങേറും.

പത്രസമ്മേളനത്തിൽ സംഘാടക സമിതി  ജന.കൺവീനർ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര, കൺവ്വീനർ വിജേഷ് കണ്ടക്കൈ, മീഡിയ കമ്മിറ്റി ചെയർമാൻ ഹരീഷ് കൊളച്ചേരി, പ്രേമജ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്