മിനി മാസ്റ്റ് ലൈറ്റ് പീടികയുടെ മുകളിൽ

ജെയിംസ് മാത്യു MLA യുടെ 20 21-22 വർഷത്തെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി കൊളച്ചേരി പഞ്ചായത്തിൽ അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് കമ്പിൽ ബസാറിൽ സ്ഥാപിച്ചത് കടയുടെ മുകളിൽ   പാട്ടയം എൽ പി സ്കൂൾ റോഡിലാണ് പഞ്ചായത്ത് നിർദേശിച്ച സ്ഥലത്ത് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് കത്തിച്ചാൽ കടയുടെ മേലെയാണ് പ്രകാശിക്കുക. നിർമ്മാണ പ്രവർത്തി നടക്കുമ്പോൾ കച്ചവടക്കാരും , നാട്ടുകാരും ഈ പ്രശ്നം ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു.  ജനങ്ങൾക്ക് ഉപകരപ്രദമല്ലാതെ ലൈറ്റ് സ്ഥാപിച്ചതിൽ ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. ജില്ലാ കലക്ടർക്കും , സ്ഥലം MLA യായ എം.വി ഗോവിന്ദൻ മാസ്റ്റർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്