സേട്ട് സാഹിബ് അനുസ്മരണം നടത്തി

കണ്ണൂർ: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാൻ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്നു എൽ ഡി എഫ് കണ്ണൂർ ജില്ല കൺവീനർ  എൻ ചന്ദ്രൻ പറഞ്ഞു  ഇന്ത്യൻ നാഷണൽ ലീഗ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണം   ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി മുസ്ലിം ലീഗ് നേതാവ് എം പി എ റഹിം, സിറാജ് തയ്യിൽ, ഇക്ബാൽ പോപ്പുലർ, ഹാഷിം അരിയിൽ, മുഹമ്മദ് റാഫി കൂത്തുപ്പറമ്പ്, ഇബ്രാഹിം കല്ലിങ്കീൽ, അബ്ദുറഹ്മാൻ പാവന്നൂർ, ഡി മുനീർ എന്നിവർ സംസാരിച്ചു.  താജുധീൻ മട്ടന്നുർ അധ്യക്ഷത വഹിചു. ഹമീദ് ചെങ്ങളായി സ്വാഗതവും  അസ്ലം പിലാകീൽ നന്ദിയും പറഞ്ഞു. കോഴിക്കോട് നിർമിക്കുന്ന സേട്ട് സാഹിബ്‌ സെന്ററിന്റെ ജില്ലാ തല ഉദ്ഘാടനവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്