മയിൽ ഗ്രാമപഞ്ചായത്തിൽ വിഷു ചന്തക്ക് തുടക്കമായി. നാല് കേന്ദ്രങ്ങളിലാണ് വിഷു ചന്ത നടക്കുന്നത്. മയിൽ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഉദ്ഘാടനം മയിൽ ബസ്റ്റാൻഡിൽ വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ നിർവഹിച്ചു. ഒറപ്പടി വെച്ച് നടക്കുന്ന വിഷു ചന്ത ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വേളത്തു നടക്കുന്ന വിഷു ചന്ത ബിജു വേളം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാലിനി, സന്ധ്യ, സതീദേവി വി പി രതി എന്നിവർ സംസാരിച്ചു.
Post a Comment