പൊതുവിദ്യാലയ പ്രവേശന പ്രചാരണം ‘അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്’

മയ്യിൽ: സമ്പൂർണ പൊതുവിദ്യാലയ പ്രവേശന പ്രചാരണവുമായി ബന്ധപ്പെട്ട് കെ എസ് ടി എയുടെ നേതൃത്വത്തിൽ ‘അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്’ പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ അധ്യക്ഷയായി. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി മഹേഷ്, ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ, കെ സി സുധീർ, സംസ്ഥാന കമ്മിറ്റി അംഗം കെ സി സുനിൽ, ജില്ലാ ജോയിൻറ് സെക്രട്ടറി കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്