ഗ്രന്ഥപ്പുരകളുടെ നാടായ മയ്യിലിൽ നിന്ന് പ്രവർത്തന മികവിൽ തികച്ചും വ്യത്യസ്ഥത പുലർത്തുന്ന, കണ്ണൂർ ജില്ലയിലെ രണ്ട് ഗ്രന്ഥാലയങ്ങളിലേക്കുള്ള പഠന യാത്ര ശ്രദ്ധേയമായി

മയ്യിൽ: ഗിരിമയും പെരുമയുമുള്ള  ഗ്രന്ഥപ്പുരകളുടെ നാടായ മയ്യിലിൽ നിന്ന് പ്രവർത്തന മികവിൽ തികച്ചും വ്യത്യസ്ഥത പുലർത്തുന്ന, കണ്ണൂർ ജില്ലയിലെ രണ്ട്  ഗ്രന്ഥാലയങ്ങളിലേക്കുള്ള കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ പ്രവർത്തകരുടെ പഠന യാത്ര ശ്രദ്ധേയമായി.

 വളപട്ടണം പഞ്ചായത്ത് ലൈബ്രറി  പരിമിതികളെ ഒട്ടനവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലൈബ്രേറിയൻ ബിനോയ് യാത്രാ സംഘവുമായി പങ്ക് വെച്ചു. പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ വിവിധ സാംസ്ക്കാരിക, ശാസ്ത്ര, വിജ്ഞാന സ്ഥാപനങ്ങളുമായി ഈ ഗ്രന്ഥാലയം കൈകോർത്തു കൊണ്ടു നടത്തുന്ന നിരവധി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ  കേവല വായനക്കപ്പുറം നിരവധി മനുഷ്യരെ വായനശാലയിലെക്ക് തിരികെ എത്തിക്കാൻ    കഴിഞ്ഞെന്ന് അവരുടെ പ്രവർത്തനരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഒര് സർക്കാർ കെട്ടിടത്തിന്റെ പരിമിതികളെ മറികടന്ന ഡിസൈനിങ്ങും രൂപകല്പനയും ശ്രദ്ധേയമാണ്. പഴയതും പുതിയതുംമായ തലമുറകളുടെ സാംസ്ക്കാരിക വിനമയ വേദിയായി ഗ്രന്ഥാലയം മാറിത്തീർത്തതിന്റെ ഉദാഹരണം ലൈബറി പ്രവർത്തകർ വിശദീകരിച്ചു തന്നു. ഓപ്പൺ ലൈബ്രറി, സബ്ബ്ജക്റ്റ് എക്സ്പ്പേർട്ട് ഗ്രൂപ്പുകൾ, വളണ്ടിയർ ഗ്രൂപ്പുകൾ എല്ലാം ഒന്നിനൊന്ന് മികച്ച ആശയങ്ങൾ. തികച്ചും നവീനമായ ആശയങ്ങളിലേക്ക് ഈ ഗ്രന്ഥാലയത്തിന്റെ ചിന്തകൾ നീളുമ്പോൾ എപ്പോഴോ നമുക്ക് നഷ്ടപ്പെട്ടു പോയ വലിയ വായനാ സമൂഹത്തെ തിരിച്ചു പിടിക്കലാണ് ലക്ഷ്യം. നാട്ടിലെ നിരവധി പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ  വളപട്ടണം ഗ്രാമ പഞ്ചായത്ത് ലൈബറിക്ക് കഴിഞ്ഞിട്ടുണ്ടുണ്ടെന്ന തിരിച്ചറിവോടെയാണ്  രണ്ടു മണിക്കൂറോളം നീണ്ട ഈ സന്ദർശനം അവസാനിച്ചത്. 

      തുടർന്നു നിരവധി മഹാരഥന്മാരുടെ സ്മരണകൾ ഇരമ്പുന്ന അന്നൂർ സഞ്‌ജയൻ സ്മാരക ഗ്രന്ഥാലയത്തിലേക്കായിരുന്നു യാത്ര.പേരിൽ തന്നെ തികച്ചും വ്യത്യസ്ഥത പുലർത്തി പോന്ന ഗ്രന്ഥാലയത്തിൽ വൃത്തിയും, വെടിപ്പും, സൗന്ദര്യവും മനോഹരമായി സമ്മേളിക്കുന്നു. തികച്ചുംആധുനികമായ ലൈബ്രറി ഹാളിൽ പുസ്തകങ്ങളുടെ വിന്യാസവും തരം തിരിവും ആരെയും ആകർഷിക്കും.സന്ദർശക മുറി, വായനാമുറി , കോൺഫറൻസ് ഹാൾ, ഓഫീസ് മുറി എല്ലാം കണ്ടു.ഈ ഗ്രന്ഥാലയം , ഡിജിറ്റൽ സാങ്കേതികതയെ നന്നായി ഉപയോഗിക്കുന്നുണ്ടു. 40000ത്തോളം പുസ്തകങ്ങളും പത്രമാസികളുടെ വലിയ ശേഖരവും ഗവേഷണ വിദ്യാർത്ഥികളെ ഇവിടെ എത്തിക്കുന്നു. പഴയതും പുതിയതുമായ തലമുറയുടെ കൂട്ടായ്മയിൽ ഗ്രന്ഥാലയം  നാടിന്റെ മുഖ്യ സാംസ്ക്കാരിക കേന്ദ്രമായി   മാറ്റിതീർത്തു.  തനിമയും വ്യത്യസ്ഥവുമായ നിരവധി പ്രവർത്തനങ്ങൾക്ക് നാട്ടിലെ പ്രമുഖരായ എഴുത്തുകാരുടെയും, സാംസ്ക്കാരിക നായകരുടെയും, ശാസ്ത്രകാരന്മാരുടെയും പ്രവാസികളുടെയു പിന്തുണ അവർക്ക് ലഭിക്കുന്നു.
കെ.കെ കുഞ്ഞനനന്തൻനമ്പ്യാർ സ്മാരക ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കെ ഭാസ്ക്കരൻ, സെക്രട്ടറി,  പി.കെ പ്രഭാകരൻ, ലൈബ്രേറിയൻ കെ.സജിത എന്നിവരുടെ നേതൃത്വത്തിലുള്ള സന്ദർശന സംഘത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ പി.കെ നാരായണൻ, കെ.വി യശോദ ടീച്ചർ, വി.പിരതി, പി.കെ രമണി, പി.ദിലീപ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്