©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ വിജയോത്സവം 2022 സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് എൽ.പി.സ്കൂൾ വിജയോത്സവം 2022 സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗത്തിൽ ഒൻപതാം സ്ഥാനവും എൽ.പി. അറബിക്ക് നാലാം സ്ഥാനവും നേടിയ കലോത്സവ പ്രതിഭകളെയും എൽ.എസ്.എസ് വിജയികളെയും അനുമോദിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ കാണിചന്ദ്രൻ അദ്ധ്യക്ഷനായി. പ്രധാന അധ്യാപിക പി. ശോഭ സ്വാഗതം പറഞ്ഞു.
പി.ടി.എ.പ്രസിഡന്റ് കൊടുവള്ളി ബിജു , മദർ പി.ടി.എ പ്രസിഡന്റ്  മഞ്ജു സുധീഷ് ,  സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി നരിക്കാടൻ ജാനകി തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്  കെ.രമേശനും വാർഡ് മെമ്പർ കാണിചന്ദ്രനും  ചേർന്ന് സമ്മാനിച്ചു. എൽ.എസ്.എസ്. വിജയികൾക്ക് സ്കൂൾ പ്രധാന അധ്യാപിക പി. ശോഭ ഉപഹാരങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കുമുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തത് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ബിസിനസുകാരനുമായ കാണി വിജയൻ അവർകളായിരുന്നു. വിജയോത്സവത്തോടനുബന്ധിച്ച് കുട്ടികൾ ഉപജില്ലാ കലോത്സവത്തിൽ  മത്സരിച്ച വിവിധ പരിപാടികളും അരങ്ങേറി.
തുടർന്ന് പ്രശസ്ത നാടൻ പാട്ട് കാലകാരൻ മധു കണ്ടക്കൈയുടെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ട് ശില്പശാല കാണികളെ ആവേശഭരിതരാക്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്