ചട്ടുകപ്പാറ- കായിക മൽസരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും കലാ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഇ എം എസ്സ് വായനശാല ക്ലബ്ബ് ചാലഞ്ചേർസ് കലാകായിക പ്രതിഭകളെ ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.മുൻ ജില്ലാ പഞ്ചായത്തംഗം കെ.നാണു ഉൽഘാടനം ചെയതു. വായനശാല പ്രസിഡണ്ട് കണിയാരത്ത് സന്തോഷ് അദ്ധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, കെ.പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, കെ.രാമചന്ദ്രൻ ,പി .വി.ശ്രീ ജിന, മിഥുൻ മനോഹരൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. വായനശാല ലൈബ്രറേറിയൻ എ.രസിത നന്ദി രേഖപ്പെടുത്തി.
Post a Comment