കണ്ണൂർ പള്ളിക്കുന്നിലെ ടർഫിൽ കവർച്ച നടത്തിയ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്


കണ്ണൂർ : പള്ളിക്കുന്നിലെ ടർഫിൽ കവർച്ച നടത്തിയ  പ്രതിയെ  24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്. കണ്ണൂർ  പേരാവൂർ കൂരകനൽ ഹൗസിൽ തൊരപ്പൻ മത്തായി ഓന്ത് മത്തായി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്തായി (58) ആണ് പിടിയിലായത്.


ഞായറാഴ്ച പുലർച്ചെയോടെയാണ് കേസിനാസ്പദമായ  സംഭവം. പള്ളിക്കുന്ന് കിയോ സ്പോർട്സ് ടർഫിലെ  ഓഫിസിലാണ് മോഷ്ടാവ് കടന്നു  കവർച്ച  നടത്തിയത്. ഡ്രോയറിൽ ഉണ്ടായിരുന്ന പത്തായിരം രൂപയും  1000 രൂപയുടെ കോയൻസും വിദേശ കറൻസിയും  8000 രൂപ വിലവരുന്ന  കണ്ണടയുമാണ്  പ്രതി കവർന്നത്. കണ്ണൂർ ടൗൺ  ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, പ്രിൻസിപ്പൽ എസ്ഐ സി.എച്ച് നസീബ്, എസ്ഐ അരുൺ നാരായണൻ, എഎസ്ഐമാരായ എം.അജയൻ, ഗിരീഷ്, നാസർ, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്