Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL രണ്ട് ശതമാനം ക്ഷാമാശ്വാസം : കൊളച്ചേരി ബ്‌ളോക്ക് കെ.എസ്.എസ്.പി.എ. ആഹ്ലാദ പ്രകടനം നടത്തി

രണ്ട് ശതമാനം ക്ഷാമാശ്വാസം : കൊളച്ചേരി ബ്‌ളോക്ക് കെ.എസ്.എസ്.പി.എ. ആഹ്ലാദ പ്രകടനം നടത്തി

 


കൊളച്ചേരി : സർക്കാർ അനുവദിച്ച രണ്ട് ശതമാനം ക്ഷാമാശ്വാസത്തിന്കെ. എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി  സബ് ട്രഷറിക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി രാജൻ ഉദ്ഘാടനം ചെയ്തു. കെ . മാധവൻ മ അധ്യക്ഷത വഹിച്ചു. സർക്കാറിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും പെൻഷൻകാരോട് കാണിച്ച വഞ്ചനയും വിശദീകരിച്ചു കൊണ്ട് , പുതുയുഗ സർക്കാറിൻ്റെ സമീപനത്തിലാണ് ആഹ്ളാദ പ്രകടനം നടത്തിയത് . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി ശശിധരൻ, സംസ്ഥാന കമ്മിറ്റി അംഗം പി. കെ . പ്രഭാകരൻ, ജില്ലാ വൈസ് പ്രസിഡൻ്റ് സി. ശ്രീധരൻ, സംസ്ഥാന കൗൺസിൽ അംഗം കെ. പി . ചന്ദ്രൻ ,പി കെ രഘുനാഥൻ, കെ. പി . അബ്ദുൾ സലാം, സി. ഒ .ശ്യാമള ടി . പി . കുഞ്ഞിക്കണ്ണൻ  എന്നിവർ സംസാരിച്ചു.സി വിജയൻ, എസ് പി മധുസൂദനൻ, പി പി മുകുന്ദൻ, ടി പി രാധാകൃഷ്ണൻ, യു പ്രഭാകരൻ , എൻ സി ശശിധരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

.

0/Post a Comment/Comments

Advertisement