മയ്യില്‍: സമഗ്ര ശിക്ഷാ പദ്ധതിയിലെ ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പിന്തുണാ കമ്മിറ്റി രുപവല്‍ക്കരിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ വേളം ഓട്ടിസം സെന്ററില്‍ കമ്മിറ്റി രൂപവല്‍ക്കരണം വേളം പൊതുജന വായനശാലയില്‍ നടന്നു. പഞ്ചാത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉല്‍ഘാടനം ചെയ്തു. ബി.പി.സി. ബിജേഷ് കാരോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.വാണീദേവി, കെ.രമേശന്‍, പി.പി.ശ്രീജ, ഓട്ടിസം സെന്റര്‍ കോര്‍ഡിനേറ്റര്‍ അനുശ്രീ രാഘവന്‍ എം. ധന്യ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വാണീദേവി(ചെയ) ബിജേഷ് കാരോത്ത്( കണ്‍)

Post a Comment