Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നിരന്തോടിലെ ദേവാതാരുവിനായി കൈകോര്‍ക്കാന്‍ സംഘാടക സമിതി

നിരന്തോടിലെ ദേവാതാരുവിനായി കൈകോര്‍ക്കാന്‍ സംഘാടക സമിതി

മയ്യില്‍: ഇനി ദേവതാരുവും അമ്മ രജനിയും ഒറ്റക്കാവില്ല. നിലവിലെ ഒറ്റനില കുടുബവീട് ഭിന്നശേഷി സൗഹൃദമാക്കാനും സുമനസ്സുകളുടെ കൈത്താങ്ങുകള്‍ സമാഹരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ുപ്രവര്‍ത്തന കമ്മിറ്റി രൂപവത്കരിച്ചു. വിദ്യാലയത്തിലേക്കും തിരിച്ചു വീട്ടിലേക്കുമെത്തുന്നതുമുള്‍പ്പെടെയുള്ള ദുരിതങ്ങളെ കുറിച്ച് മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ നിന്ന് സഹായങ്ങളള്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ ബ്ലോക്ക് പ്രോഗ്രാം ഓഫീസറും ജീവനക്കാരും ചേര്‍ന്നാണ് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയത്. നിരന്തോട് വാര്‍ഡിലെ വൈ.എം.ആര്‍.സി. വായനശാലയില്‍ നടന്നകമ്മിറ്റി രൂപവത്കരണ യോഗം മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ബാലകൃഷ്ണന്‍, ബ്ലോക്ക് പ്രോഗ്രാം ഒഫീസര്‍ എം.വി. നാരായണന്‍, വായനശാല പ്രസിഡന്റ് കെ.വി.ജനാര്‍ദ്ധനന്‍, ചട്ടുകപ്പാറ ഗവ. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.സി. ശശീന്ദ്രന്‍, സി.കെ.രേഷ്മ, അശ്വിതി വാടി തുടങ്ങിയവര്‍ സംസാരിച്ചു. രക്ഷാധികാരികളായി സി.സി.വിനോദ്കുമാര്‍, എം.സി.ശശീന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: എ.വി. സൗമിനി(ചെയ) പിട്ടന്‍ രാജേഷ്(കണ്‍) കെ.വി.ജനാര്‍ദ്ധനന്‍(ജോ.കണ്‍) ടി.കെ.ബാലകൃഷ്ണന്‍(ഖജ)

0/Post a Comment/Comments