Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പോളിങ്ങ് ദിനത്തില്‍ മയ്യിലില്‍ അക്രമണവും റീത്ത് വെക്കലും
 മയ്യില്‍: തദ്ധേശ സ്വയം ഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മയ്യില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അക്രമണവും വീടുകളില്‍ റീത്ത് വെക്കലും നടന്നു.  കണ്ടക്കൈ വാര്‍ഡിലെ പോളിങ്ങ് ഏജന്റുമാരായ സിറാജുദ്ധീന്‍, പി.കെ. ഹൈറുന്നീസ,  കെ.വി. അസീസ് എന്നിവരുടെ വീടുകള്‍ക്ക് മുന്നിപാലണ് റീത്ത വെച്ചത്.  ഇവര്‍ ഏജന്റ് പാസ് വാങ്ങാനെത്തിയപ്പോഴും ഭീഷണിപ്പെടുത്തിയതായി മയ്യില്‍ പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്.  പോളിങ്ങ് ദിനത്തില്‍ പുലര്‍ച്ചെയാണ് വീടിന്റെ വരാന്തയില്‍ റീത്ത് കണ്ടത്.  പോലീസ് പിന്നീട് റീത്തുകള്‍ എടുത്തു മാറ്റി.  മുല്ലക്കൊടി വാര്‍ഡില്‍ യുഡിഎഫ് ബുത്ത് ഏജന്റ്മാരായ കെ.പി. അബ്ദുള്‍ ഷുക്കൂര്‍, ഇവരുടെ ഭാര്യ ആര്‍.പി. സറീന എന്നിവരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുയും ചെയ്തിട
്ടുണ്ട്.  ഇവര്‍ തളിപ്പറമ്പിലെ ആസ്പത്രിയില്‍ ചിരകിത്സ തേടിയിരിക്കയാണ്.  ഒറപ്പടി വാര്‍ഡില്‍ എരിഞ്ഞിക്കടവിലെ കെ.പി. അബ്ദുള്ളയെ  ഒരു സംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു.  തായംപൊയിലില്‍  ബൂത്ത് ഏജന്റുമാരെ തടഞ്ഞി നിര്‍ത്തി തിരിച്ചയച്ചതായി പരാതിയുണ്ട്.  അക്രമത്തില്‍ യുഡിഎഫ് മയ്യില്‍ പഞ്ചായത്ത് കമ്മിറ്റി വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തു.

0/Post a Comment/Comments