Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കയരളം എ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കയരളം എ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കയരളം എ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ ശാലിനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം നിധീഷ് അധ്യക്ഷനായി. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ സപ്ലിമെന്റ് പ്രകാശനം വാർഡ് മെമ്പർ രവി മാണിക്കോത്ത് നിർവഹിച്ചു. സി ആർ സി കോഡിനേറ്റർ രേഷ്മ സി കെ ആശംസകൾ നേർന്നു സംസാരിച്ചു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ, വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. ലഹരിക്കെതിരെ ചേർത്തുപിടിക്കാം നമ്മുടെ കുട്ടികളെ എന്ന വിഷയത്തിൽ സീനിയർ സിവിൽ ഓഫീസർ കെ അനിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്