Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

മയ്യിൽ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

മയ്യിൽ: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ പ്രഖ്യാപിച്ചു. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അജിത അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ആർ. അമ്പിളി സ്വാഗതവുംഅസിസ്റ്റന്റ് സെക്രട്ടറി ടി. രജീഷ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.പി. രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. ഓമന ,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ എം.ഭരതൻ, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രീത,എ. ബാലകൃഷ്ണൻ , കെ.സി. സുരേഷ്, കെ.സി. രാമചന്ദ്രൻ, കെ.പി.ശശിധരൻ, ടി.വി. അസൈനാർ, എം.എം.ഗിരീശൻ, രാജീവൻ മാണിക്കോത്ത്, സി.ഡി.എസ്ചെയയർ പേഴ്സൺ വി.പി.രതി എന്നിവർ ആശംസിച്ചു. ഹരിത കർമ സേനയെ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ സുകുമാരൻ പി.പി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയർ പേഴ്സൺ വി.വി. അനിത റിപ്പോർട്ട് അവതരണം നടത്തി. വർണാഭമായ ഘോഷയാത്ര മയ്യിൽ ടൗൺ ചുറ്റി സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്