Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സര മത്സരത്തിൽ ഡി.എം.സി. കമ്പിൽ ജേതാക്കളായി

മയ്യിൽ എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച ക്രിക്കറ്റ് മത്സര മത്സരത്തിൽ ഡി.എം.സി. കമ്പിൽ ജേതാക്കളായി

ഷാർജ : മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലുള്ളവരുടെ യു.എ.ഇ പ്രവാസിക്കൂട്ടായ്മയായ മയ്യിൽ എൻ.ആർ.ഐ. ഫോറം ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഷാർജ സ്റ്റൈലൈൻ യൂണി വേഴ്സിറ്റി കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡി.എം.സി. കമ്പിൽ ജേതാക്കളായി. മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിനെയാണ് 13 റൺസിന് പരാജയപ്പെടുത്തിയത്. ഫൈനൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡി എം സി കമ്പിൽ 6 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എടുത്തു മറുപടി ബാറ്റിംഗിന് ഇറങ്ങിയ പവർ ക്രിക്കറ്റ് ക്ലബ്ബിന് 6 ഓവറിൽ 43 റൺസ് മാത്രമേ എടുക്കുവാൻ സാധിച്ചുള്ളൂ. ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി അഫ്സലിനെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു മത്സരം. വാർഷികത്തിന്റെ ഭാഗമായി മയ്യിൽ എൻ.ആർ.ഐ ഫോറം അംഗ മായ അജോയ് രൂപകല്പനചെ യ്ത ലോഗോയുടെ പ്രകാശനവു മുണ്ടായി.

കഴിഞ്ഞ രണ്ടുമാസമായി നടന്നുവന്ന ഫിറ്റ്നസ് ചാലഞ്ചിന്റെ സമാപനവും സമ്മാനദാനവും ഗ്രൗണ്ടിൽ നടന്നു. പ്രസിഡൻ്റ് ബിന്ദു വിജയൻ അധ്യക്ഷയായി. സ്പോർട്സ് കമ്മിറ്റി ചെയർ മാൻ ബാബു, ഖജാൻജി ഷിംന മനോജ് എന്നിവർ സംസാരിച്ചു. പ്രിയ സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്