Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കെ കെ റെസിഡൻസി എന്ന സ്ഥാപനത്തിന് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ പലയിടങ്ങളിലായി പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും കോൺക്രീറ്റ് വേസ്റ്റുകൾ പ്രദേശത്ത് തള്ളിയിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുന്നിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതായും പ്രദേശത്ത് കത്തിച്ചു വരുന്നതായും സ്‌ക്വാഡ് കണ്ടെത്തി. ക്വാർട്ടേഴ്സിന് പുറക് വശത്തും മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയ്ക്കും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന് ഇടയിലുമായി സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മദ്യകുപ്പികൾ അടക്കം വലിച്ചെറിഞ്ഞതാ യും  കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പയ്യന്നുർ നഗരസഭയ്ക്ക് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പയ്യന്നൂർ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണ ഒ. കെ എന്നവർ നേതൃത്വം നൽകി. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്