Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അജിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തിപ്പെട്ടു. താരം അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാക്കില്‍ പരിശീലനത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുകയായിരുന്നു. 24എച്ച് ദുബായ് 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയ്യാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും.
കഴിഞ്ഞ ദിവസങ്ങളിലായി ദുബായിയിലെ കാര്‍ റെയ്‌സിങ് മത്സരത്തിന് വേണ്ടിയുള്ള പരീശീലനത്തിലായിരുന്നു നടന്‍. കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഏറെനേരം വട്ടംകറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാനായിരുന്നു. 
മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍.മാസങ്ങള്‍ക്കു മുമ്പാണ് അജിത്ത് 'അജിത് കുമാര്‍ റേസിങ്' എന്ന പേരില്‍ സ്വന്തം റേസിങ് ടീം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ബാഴ്സലോണയില്‍ ഒരു ടെസ്റ്റ് സെഷനുവേണ്ടിയും അജിത്ത് പോയിരുന്നു. റേസിനായി ഷാര്‍ജയിലെ ട്രാക്കിലും അജിത്തും സംഘവും പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. അപകടത്തില്‍ താരത്തിന് പരിക്കേറ്റിട്ടില്ലെന്നത് 'തല' ആരാധകര്‍ക്ക് ആശ്വാസമായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്