NSS കരയോഗം മയ്യിലിൻ്റെ വിവിധങ്ങളായ പ്രവർത്തന ശൈലിയുടെ ഭാഗമായി ഹൃദയസംബന്ധമായ അസുഖം മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബാംഗമായ മയ്യിൽ,വള്ളിയോട് സ്വദേശിനിയായ ശ്രീമതി ഷിജിനയുടെ ഭർത്താവ് ഹൃദ്രോഗ ബാധിതനായ ജയന് വളരെ പെട്ടെന്ന് ചികിത്സാ ചിലവിനായി സ്വരൂപിച്ച സഹായനിധി NSS കരയോഗം ഓഫീസിൽ വച്ച് 18/12/24 ന് കാലത്ത് 11.00 മണിക്ക് ഭാരവാഹികളുടെയും, മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ പ്രസിഡണ്ട് കൈമാറി.
താലൂക്ക് യൂനിയൻ ഭരണ സമിതി മെമ്പർമാരായ - T V രാധാകൃഷ്ണൻ നമ്പ്യാർ, R ദിവാകരൻ നമ്പ്യാർ, കരയോഗം പ്രസിഡൻ്റ് - ബാലൻ നമ്പ്യാർ,സെക്രട്ടറി - K T പത്മനാഭൻ നമ്പ്യാർ, ശ്രീമതി ഉഷാ പത്മനാഭൻ എന്നിവർ പങ്കെടുത്തു.
Post a Comment