നവംബർ 30 മുതൽ ഡിസംബർ 8 വരെ നാറാത്ത് ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വന്നിരുന്ന കേരളോത്സവം 2024 കലാ - കായിക മത്സരത്തിൽ 481 പോയിന്റോടെ ചെഗുവേര സെന്റർ, പുല്ലൂപ്പി ഓവറോൾ ചാമ്പ്യൻമാരായി. 170 പോയിന്റ് നേടി ഡൈനാമോസ് കാക്കത്തുരുത്തി റണ്ണേഴ്സ് അപ് ആയി.
കലാ വിഭാഗങ്ങളിലും കായിക വിഭാഗങ്ങളിലും ചെഗുവേര സെന്റർ പുല്ലൂപ്പി തന്നെയാണ് ചാമ്പ്യൻമാർ.
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമളയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ ആശംസയർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി കെ സനീഷ് സ്വാഗതവും ജംഷീർ കെ വി നന്ദിയും പറഞ്ഞു.
Post a Comment