Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആനകള്‍ക്ക് ഇനി കുറി വേണ്ട, ലംഘിച്ചാല്‍ പാപ്പാൻമാര്‍ക്ക് പിഴ; വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ക്ഷേത്രം

ആനകള്‍ക്ക് ഇനി കുറി വേണ്ട, ലംഘിച്ചാല്‍ പാപ്പാൻമാര്‍ക്ക് പിഴ; വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ക്ഷേത്രം

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രത്തില്‍ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാല്‍ നെറ്റിപ്പട്ടത്തില്‍ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച്‌ നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറില്‍ പറയുന്നു. 

ഇത്തരത്തില്‍ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതല്‍ 20,000 രൂപ വരെ ചെലവ് വരും. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് നിർദേശം നല്‍കിയിരിക്കുന്നത്. നിർദേശം ലംഘിച്ചാല്‍ പാപ്പാൻമാരില്‍ നിന്ന് നഷ്ടം ഈടാക്കും.

ശീവേലിക്കും വിളക്കെഴുന്നള്ളിപ്പിനും ആനകളെ കുളിപ്പിച്ച്‌ കുറിയിട്ടാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ആനയുടെ മസ്തകത്തിലും ചെവികളിലും വാലിലും ചന്ദനം, കളഭം, കുങ്കുമം എന്നിവ കൊണ്ടാണ് പാപ്പാൻമാർ കുറി തൊടാറ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്