കണ്ണൂർ : അമിത വേഗതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് തെറിച്ച് ബോണറ്റില്‍ വീണ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചുമണിയോട താവക്കര പുതിയ ബസ് സ്റ്റാന്റിനടുത്തുള്ള റോഡിലാണ് സംഭവം. റോഡരികില്‍ ബൈക്കിനരികെ ഫോണില്‍സംസാരിക്കുകയായിരുന്ന യുവാവിനെയും അമിത വേഗതയിലെത്തിയ കാർഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഹെല്‍മെറ്റ് ധരിച്ച യുവാവ് കാറിന്റെ ബോണറ്റില്‍ തെറിച്ച് വീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണയുടൻ കാർ നിർത്താൻ സാധിച്ചതിനാല്‍ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടം വരുത്തിയ താല്‍ക്കാലിക രജിസ്ടേഷനുള്ള കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment