കമ്പിൽ : സംഘമിത്ര കലാ- സാംസ്കാരിക കേന്ദ്രം 30 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല കഥാ-കവിത മത്സര വിജയികളെ പ്രഖ്യാപിച്ചു.
കഥാമത്സരം
ഒന്നാം സ്ഥാനം
കഥ: മരണക്കളി
മേഘ്ന കെ കാരാൽ തെരു, പാറാൽ, തലശേരി
രണ്ടാം സ്ഥാനം
കഥ: അപഹതി
വിനൂജ സുഗേഷ്, സായി ശങ്കരി, ഓണപറമ്പ്, നാറാത്ത് പി.ഒ
കവിത
ഒന്നാം സ്ഥാനം
കവിത : ഹാഷ് ടാഗുകൾ കൊളുത്തിയിട്ട മൂന്നാം കണ്ണ്
സിജി എം.കെ
പുനർജനി
പാതിരിയാട്
രണ്ടാം സ്ഥാനം
കവിത: ചാപ്പറമ്പ്
ഉദയ പയ്യന്നൂർ
തണൽ, തെക്കേ മമ്പലം, പയ്യന്നൂർ
കഥാകൃത്ത് ടി.പി വേണു ഗോപാലൻ ചെയർമാനായ ജൂറിയാണ് കഥാമത്സര വിജയികളെ തിരെഞ്ഞെടുത്തത്.
വിനോദ് കെ നമ്പ്രം ചെയർമാനായ ജൂറിയാണ് കവിതാ മത്സര വിജയികളെ തിരെഞ്ഞെടുത്തത്.
ഡിസംബർ 1ന് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കുന്ന എഴുത്ത് കൂട്ടം സർഗാത്മക ശില്പശാലയിൽ വെച്ച് വിജയികൾക്കുള്ള ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ ശ്രീധരൻ സംഘമിത്ര, കൃഷ്ണൻ അരിങ്ങേത്ത്, എം.പി രാജീവൻ, എം.പി രാമകൃഷ്ണൻ, സി.എച്ച് സജീവൻ, പി. സന്തോഷ് എന്നിവർ പങ്കെടുത്തു.
Post a Comment