Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡോ. ജൈനിമോൾ കെ.വി. യ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം

ഡോ. ജൈനിമോൾ കെ.വി. യ്ക്ക് തിക്കുറിശ്ശി ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം

തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ  പതിനേഴാമത് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച റേഡിയോ ചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡോ. ജൈനിമോൾ കെ വി നേടി.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ' റേഡിയോ ചരിത്രം സംസ്കാരം വർത്തമാനം : ആകാശവാണി മുതൽ സ്വകാര്യ എഫ് എം വരെ ' എന്ന പുസ്തകത്തിനാണ് പുരസ്കാരം.

ടെലിവിഷൻ പഠനങ്ങളെയും ചലച്ചിത്ര പഠനങ്ങളെയും അവാർഡുകളും അംഗീകാരങ്ങളും നൽകി സർക്കാർ തലത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ റേഡിയോ എന്ന മാധ്യമത്തെയും റേഡിയോ പഠനങ്ങളെയും നാളിതുവരെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ 
ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിൻ്റെ നൂറാം വാർഷികത്തിലാണ് റേഡിയോ പഠനത്തിനായി ഒരു അവാർഡ് വരുന്നത് എന്ന് ശ്രദ്ധേയമാണ്. കേരളത്തിലെ സ്വകാര്യ എഫ് എം റേഡിയോകളെ  കുറിച്ച് കേരളത്തിൽ ആദ്യമായി നടത്തിയ ഗവേഷണപ്രബന്ധമാണ് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചത്.

കണ്ണൂർ മാടായി സി.എ.എസ് കോളേജിലെ മലയാളം അധ്യാപികയും മാധ്യമ പഠന രംഗത്തെ സ്ത്രീ സാന്നിധ്യവുമാണ് ഡോ. ജൈനിമോൾ കെ.വി. ഗൾഫ് റേഡിയോ ചരിത്രം ഉൾപ്പെടെ നിരവധിഗ്രന്ഥങ്ങൾ ഡോ. ജൈനിമോൾ രചിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര താരം ഷീല ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്