പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഗുരു നിത്യ ചൈതന്യയതി സംരംഭകശ്രീ പുരസ്‌കാര ജേതാവ് ശ്രീ ബാബു പണ്ണേരിക്കും അസോസിയേറ്റ് എൻ സി സി ഓഫീസറായി നിയമിതനായ ശ്രീ അരുൺ പവിത്രനും ഷട്ടിൽ ബാഡ്മിന്റൺ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ നിഖിൽ പി ക്കും അനുമോദനവും നൽകി.
മയ്യിൽ സി ആർ സി ഹാളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. വിജയൻ ഉദ്ഘാടനവും അനുമോദനവും നടത്തി. സി ആർ സി വായനശാല സെക്രട്ടറി പി. കെ. നാരായണൻ അധ്യക്ഷതയിൽ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ലോക പഞ്ചഗുസ്തി വെള്ളിമെഡൽ ജേതാവ് ശ്രീമതി പ്രിയ പ്രമോദ് നിർവഹിച്ചു.
ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യതിഥിയായി. യൂസഫ് പാലക്കൽ, ഷിജു. സി. കെ, ഗോപിക എസ് ഗോപാൽ, പി. വി. മോഹനൻ, സി. സി. രാമചന്ദ്രൻ, രാജീവൻ മാണിക്കോത്ത്, എ. കെ. രാജ്‌മോഹൻ, രാധാകൃഷ്ണൻ. ടി. വി, എം. വി. കുഞ്ഞിരാമൻ മാസ്റ്റർ, സി. പ്രമോദ്, സി. കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് പവർ സ്പോർട്സ് ക്ലബ്ബ് സി. ആർ. സി.സെക്രട്ടറി അഡ്വ. ഷനിൽ. പി.സി സ്വാഗതവും ട്രെഷറർ അമിത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment