ചട്ടുകപ്പാറ - കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് റീ- താറിംങ്ങ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.കെ.ഗോപാലൻ മാസ്റ്റർ പതാക ഉയർത്തുകയും അദ്ധ്യക്ഷ്യം വഹിക്കുകയും ചെയതു. രക്തസാക്ഷി പ്രമേയം പി.കെ.ലിന്ദുവും അനുശോചന പ്രമേയം സി.ശ്രീബിഞ്ചുവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കെ.ദിനേശൻ അവതരിപ്പിച്ചു. വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, എ.കൃഷ്ണൻ, കെ.സന്തോഷൻ, കെ.വി.പ്രതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ.ദിനേശനെ സമ്മേളനം തെരഞ്ഞെടുത്തു.
Post a Comment