അക്ഷരശ്രീ പുരസ്‌കാരം വി പി മിഥുന്

ഈ വർഷത്തെ സംസ്ഥാനതല അക്ഷരശ്രീ പുരസ്കാരത്തിന് പയ്യന്നൂർ മഹാദേവഗ്രാമം സ്വദേശി വി പി മിഥുൻ അർഹനായി. കവിതാലാപനത്തിലും സംഗീതത്തിലും നൽകിയ സംഭാവനകളെ പരിഗണിച്ചാണ് മിഥുന് അക്ഷരശ്രീ പുരസ്‌കാരം ലഭിച്ചത്. 

മഹാദേവഗ്രാമത്തിലെ  സി എം ഗോപിനാഥന്റെയും വി പി ജയശ്രീയുടെയും മകനാണ്. ജൂലൈ 14 ന് കണ്ണൂരിൽ  നടക്കുന്ന ചടങ്ങിൽ വെച്ച്  പ്രശസ്ത സംഗീത സംവിധായകൻ  ദർശൻ രാമൻ പുരസ്‌കാരവിതരണം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയാകും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്