പുതിയതെരു : അപകടങ്ങൾ പതിവാകുന്ന പുതിയതെരു ദേശിയ പാതയിലെ റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ഹൈവേ റോഡിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് റോഡിന്റെ അശാസ്ത്രീയത മാറ്റി ഗതാഗത യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രധിഷേധ പരിപാടിക്ക് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത്, ജില്ലാ സെക്രട്ടറി ജീന ഷൈജു, ആഷിത് അശോകൻ, രാഗേഷ് ബാലൻ, അഫ്സൽ വളപട്ടണം, നബീൽ വളപട്ടണം, അജിത് വി പി, സജേഷ് കെ, സജീഷ്. ജി, ഹാഷിർ എന്നിവർ നേതൃത്വം നൽകി
Post a Comment