മയ്യിൽ CRC ഒ.എം ദിവാകരൻ അനുസ്മരണം നടത്തി

മയ്യിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യവും പ്രമുഖ പ്രഭാഷകനും മയ്യിൽ CRC യുടെ വായനാവേദി പ്രസിഡണ്ടുമായിരുന്ന ശ്രീ ഒ.എം ദിവാകരൻടെ അഞ്ചാം ചരമവാർഷിക ദിനാചരണം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ സി യിൽ നടന്നു.
CRC പ്രസിഡന്റ് ശ്രീ കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ KSSPU ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി കെ.വി യശോദ ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ. ബാലകൃഷ്ണൻ കെ.കെ രാമചന്ദ്രൻ പി.കെ. ഗോപാലകൃഷ്ണൻ വി.പി. ബാബുരാജ് പി.കെ. രമണി എന്നിവർ പ്രസംഗിച്ചു.
സിക്രട്ടരി പി.കെ. നാരായണൻ സ്വാഗതവും ലൈബ്രേറിയൻ കെ സജിത നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്