പാവന്നൂർ മൊട്ട :- JBM പാവന്നൂർമൊട്ട ചെക്കിക്കാട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയത്തിലേക്ക് പുസ്തകം സംഭാവന നൽകി. പഴശ്ശി -ഞാലി വട്ടം വയൽ സോപാനം കലാകായിക വേദിയുടെ കീഴിലുള്ള വായനശാല ആൻ്റ് ഗ്രന്ഥാലയത്തിനാണ് പുസ്തകങ്ങൾ കൈമാറിയത്. 'ജവഹർ ബാൽകൊളച്ചേരി ബ്ലോക്ക് ചെയർമാൻ എൻ.കെ മുസ്തഫ മാസ്റ്ററിൽ നിന്ന് സെക്രട്ടറി സുഭാഷ് ഇ പുസ്തകങ്ങൾ സ്വീകരിച്ചു കൊളച്ചേരിബ്ലോക്ക് കോൺഗ്രസ് സെക്രട്ടറികെ.സത്യൻ, കുറ്റ്യാട്ടൂർ മണ്ഡലം ചീഫ് കോ-ഓഡിനേറ്റർ ഷാജി കെ , യൂണിറ്റ് കോ- ഓഡിനേറ്റർ ഹരീഷ് വി JBM ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ദേവിക NV എന്നിവർ പങ്കെടുത്തു
Post a Comment