മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് - കണ്ണൂർ റൂട്ടില്‍ ഇനി എസി ബസിൽ യാത്ര ചെയ്യാം

കണ്ണാടിപ്പറമ്പ് - കണ്ണൂർ റൂട്ടില്‍ ഇനി എസി ബസിൽ യാത്ര ചെയ്യാം

കണ്ണാടിപ്പറമ്പ്: കണ്ണടിപ്പറമ്പ്, കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിൽ ബസ് യാത്രക്കാർക്ക് എനി ചൂടില്ലാതെ യാത്ര ചെയ്യാം. രാജ്യത്ത് ആദ്യമായി യാത്ര ബസ്സിൽ എയർകണ്ടീഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കണ്ണടപ്പറമ്പിലെ സംഗീത ബസ്. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷൻ സംവിധാനമുള്ള രാജ്യത്തെ ആദ്യ സ്വകാര്യ ബസ് എന്ന ബഹുമതിയും സംഗീത ബസ് സ്വന്തമാക്കിയിരിക്കുകയാണ്. ബസ് ഉടമയായ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിൽ യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് അമ്യൂസ്മെൻറ് ചെയ്യുന്ന സംവിധാനവും ബസ്സിൽ ഏർപ്പെടുത്തിയിരുന്നു. വീടുകളിൽ ഉപയോഗിക്കുന്ന സ്പ്ലിറ്റ് എസിയുടെ കംപ്രസ്സറാണ് ബസിൽ ഉപയോഗിക്കുന്നത്. ഒന്നരടൺ ശേഷിയുള്ള എസി പൂർണ്ണമായും സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്