കൊതുകുനാശിനി എടുത്ത് കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട് : കളിക്കുന്നതിനിടയിൽ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്ത് കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍കോട് കല്ലാരാബ ബാബനഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്.

ഇന്നലെയാണ് സംഭവം. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. വിഷാംശം അകത്ത് ചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതാണ് മരണകാരണം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്