കൊളച്ചേരി പഞ്ചായത്ത് വിളംബര റാലി നാളെ

കൊളച്ചേരി :  ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22 - ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബര റാലി നാളെ ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും 
         തളിപ്പറമ്പിൽ നടക്കുന്ന കുറ്റ വിചാരണ സദസ്സ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തും
യു.ഡി.എഫ് ഘടക കക്ഷികളുടെ മറ്റു നേതാക്കളും സംബന്ധിക്കും
       നാളെ നടക്കുന്ന വിളംബര റാലി വിജയിപ്പിക്കണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും യു.ഡി.എഫ് പഞ്ചായത്ത് സംഘടക സമിതി അഭ്യർത്ഥിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്