ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരിക്കണം: മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണബില്ലിന് അംഗീകാരം നൽകണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ഗുരുവായൂരിലെ എ.വേണുഗോപാലൻ നഗറിൽ (നഗരസഭ ടൗൺ ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന പ്രസിഡൻറ് എ.കെ.പത്മനാഭൻ അധ്യക്ഷനായി. സിക്രട്ടറി കെ.ടി.അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.പരമേശ്വരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ.വേണു കൺവീനറും പ്രകാശൻ പള്ളികുന്ന്, പി.ഗോപേഷ്, ടി. സന്തോഷ് കുമാർ, എന്നിവർ അംഗങ്ങളായുള്ള മിനുട്സ് കമ്മിറ്റിയും സി.വി.ദാമോദരൻ കൺവീനറും എ.ബവിത, എം.സദാനന്ദൻ, ടി. തുളസിദാസ് അംഗങ്ങളായിട്ടുള്ള പ്രമേയ കമ്മിറ്റിയും പ്രവർത്തിച്ചു.
സി ഐ ടി യു സംസ്ഥാന സിക്രട്ടറി പി.പി.പ്രേമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എഫ്. ഡേവിഡ്, ആർ.വി.ഇക്ബാൽ, ജില്ലാ വൈസ് പ്രസിഡൻ്റ് സി.സുമേഷ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, യൂണിയൻ ജില്ലാ സിക്രട്ടറി ടി.കെ.രമേഷ് ബാബു, സി.പി.ഐ.എം ചാവക്കാട് ഏരിയ സിക്രട്ടറി ടി.ടി.ശിവദാസ്, എ.എസ്.മനോജ്, സ്മിത സുനിൽ, പി.ശ്രീകുമാർ, വി.രാജേഷ് ബാബു എന്നിവർ സംസാരിച്ചു.
സംസ്ഥാന പ്രസിഡൻറായി എ.കെ.പദ്മനാഭനേയും സിക്രട്ടറിയായി കെ.ടി.അനിൽകുമാറിനേയും തിരഞ്ഞെടുത്തു. പി.ശ്രീകുമാറാണ് ട്രഷറർ 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്