മിഷൻ ഇന്ദ്രധനുഷ് സമ്പൂർണ വാക്‌സിനേഷൻ പ്രോഗ്രാം നടത്തി

മലപ്പട്ടം : മിഷൻ ഇന്ദ്രധനുഷ് സമ്പൂർണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, മലപ്പട്ടം ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചൂളിയാട് കടവ് നൂറുൽ ജുമാ മസ്ജിദ് മദ്രസയിൽ  പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. 

6-ാം വാർഡ് മെമ്പർ എ. കെ.സതി അധ്യക്ഷതയിൽ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.പി.രമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലപ്പട്ടം കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ രമിത പി പി മിഷൻ ഇന്ദ്രധനുഷ് പദ്ധതി വിശദികരിച്ചു. മലപ്പട്ടം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ മിനി കെ വി, മദ്രസ ഭാരവാഹികളായ പി സി അബ്‌ദുല്ല, കെ പി ഹംസ, എം സിദ്ധിഖ്, ആരോഗ്യ പ്രവർത്തകരായ വിസ്മയ പി, രമ്യ വി ആർ, ആശ വർക്കർ കവിത പി പി, അംഗൻവാടി വർക്കർ പുഷ്പജ എന്നിവർ പങ്കെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ്മാരായ ശ്രീലത സ്വാഗതവും മനീഷ കെ നന്ദിയും പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്ക് പ്രതിരോധ വാക്സിനുകൾ നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്