മയ്യിൽ : എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിൽ കയരളം നോർത്ത് എ എൽ പി സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി.
പി കെ ദിനേശൻ സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പായസവിതരണവും നടന്നു.
Post a Comment