മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി. പട്ടുവം ആശാരി വളവിൽ താമസിക്കുന്ന സിസിടിവിടെക്നീഷ്യൻ കിഴക്കേപുരയിൽ ആദർശിന്റെ ഉടമസ്ഥതയിലുള്ള K.L.59. Y. 1578 നമ്പർ പൾസർ ബൈക്കാണ് മോഷണം പോയത്.

വീട്ടിലേക്ക് ബൈക്ക് കൊണ്ടുപോകാൻ റോഡ് സൗകര്യമില്ലാത്തതിനാൽ ശനിയാഴ്ച തൊട്ടടുത്ത അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു .തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാൻ ബൈക്ക് എടുക്കാനെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായത്.വീട്ടുടമയായ അയൽവാസി വീടുപൂട്ടി ബന്ധു ഗൃഹത്തിൽ പോയ തക്കം നോക്കിയാണ് ബൈക്ക് മോഷണം പോയത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്