കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

മയ്യിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ സമ്മേളനം ഏപ്രിൽ 16 ന് മയ്യിൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽവച്ച് നടക്കുന്നതിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു.
മയ്യിൽ സി.ആർ.സി.യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.പത്മനാഭൻ സംസാരിച്ചു. വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു. പി.കെ.ഗോപാലകൃഷ്ണൻ, സി.വിനോദ്കുമാർ. കെ.മോഹനൻ, പി.കെ.പ്രഭാകരൻ, കെ.കെ.ഭാസ്കരൻ,ടി.വി.ബിജുകുമാർ , കെ.കെ. കൃഷ്ണൻ
എന്നിവർ സംസാരിച്ചു പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ജനറൽ കൺവീനറായി.കെ.കെ.കൃഷ്ണനെയും ചെയർമാനായി ഇ.എം.സുരേഷ്ബാബുവിനെയും തീരുമാനിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്