നാമനിർദ്ദേശപത്രിക സമർപ്പിച്ചു

മയ്യിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി  ഇ പി രാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മയ്യിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി  ഇ പി രാജൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ മയ്യിൽ കെ കെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ടൗണിൽ നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിലെത്തിയാണ് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത്. എൽ ഡി എഫ് നേതാക്കളായ കെ സി ഹരികൃഷ്ണൻ, എൻ അനിൽ കുമാർ, എ ബാലകൃഷ്ണൻ, എൻ കെ രാജൻ, കെ കെ റിജേഷ്, എം ഗിരീശൻ, പി വി ഗോപി, വി ശങ്കരൻ , കെ സി രാമചന്ദ്രൻ, പി കെ വേണുഗോപാലൻ, എൻ വി ശ്രീജിനി, ടി പി ബിജു, പി കെ വിജയൻ, ഡോ.കെ രാജഗോപാലൻ, സി കെ പുരുഷോത്തമൻ, വി വി അജീന്ദ്രൻ, സി കെ ശോഭന, എം വി ഓമന തുടങ്ങയവർ സ്ഥാനാർത്ഥിക്കൊപ്പം അനുഗമിച്ചു.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്