Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കണ്ടക്കൈ റോഡിൽ ജനറേറ്ററുമായി പോയ ലോറിക്ക് തീപിടിച്ചു; വ്യാപാരികളും നാട്ടുകാരും രക്ഷയ്ക്കെത്തി

മയ്യിൽ കണ്ടക്കൈ റോഡിൽ ജനറേറ്ററുമായി പോയ ലോറിക്ക് തീപിടിച്ചു; വ്യാപാരികളും നാട്ടുകാരും രക്ഷയ്ക്കെത്തി

ജനറേറ്ററുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ എൻജിനിൽ നിന്ന് തീ ഉയർന്ന് കാബിൻ കത്തി നശിച്ചു. ഡ്രൈവർ പി.സി റമീസിന്‌ നിസ്സാര പരിക്കേറ്റു. മയ്യിൽ കണ്ടക്കൈ റോഡ് കവലക്ക് സമീപം ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ വ്യാപാരികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി.

ഏച്ചൂരിലെ റാഫി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ഹാരിസിന്റേതാണ് ലോറി. മുല്ലക്കൊടി ആയാർ മുനമ്പ് ഉറൂസിന് എത്തിച്ച ജനറേറ്റർ തിരിച്ചു കൊണ്ട് പോകുന്നതിന് ഇടെയാണ് ലോറിക്ക് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് കരുതുന്നതെന്ന് ഡ്രൈവർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് മയ്യിൽ വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് എസ് രാജേഷ്, വ്യാപാരിയായ പി പ്രദീപൻ, എം.വി അബൂബക്കർ, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്