മയ്യിൽ എഎൽപി സ്കൂൾ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു

മയ്യിൽ എഎൽപി സ്കൂൾ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. സബ്ജില്ലയിൽ ഇത്തവണയും ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയം മയ്യിൽ എഎൽപി സ്കൂളിലാണ്. 17 കുട്ടികൾ എൽഎസ്എസ് സ്കോളർഷിപ്പ് നേടി. പ്രവർത്തിപരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. കലാ കായിക ശാസ്ത്ര മേളയിലും മികച്ച നിലവാരം പുലർത്തി. കലാ കായിക ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ വിദ്യാലയത്തിന്റെ അഭിമാനമായി മാറിയ 80 പ്രതിഭകളെയും എൽഎസ്എസ് ജേതാക്കളായ 17 പേരെയും അനുമോദിക്കുന്ന ചടങ്ങ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു. ബിപിസി ഗോവിന്ദൻ എടാടത്തിൽ പ്രതിഭകളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ടിപി ബിജു അധ്യക്ഷത വഹിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്