കഴുത്തിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

പെരുമാച്ചേരി: -  കഴുത്തിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു.

ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി  പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത്. ഗോകുൽ സഹോദരനാണ്.

 ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം   സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്