ലഹരി മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തുക; 15 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ലഹരി മാഫിയ സംഘങ്ങളെ ഒറ്റപ്പെടുത്തുക

ചട്ടകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രാഞ്ചടിസ്ഥാനത്തിൽ 15 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ചെറാട്ട് മൂലയിൽ CPI(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു. പുതുക്കുളങ്ങരയിൽ CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയതു. കോമക്കരിയിൽ ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയ്തു. കട്ടോളിയിൽ നാടകപ്രവർത്തകൻ എ.അശോകൻ ഉൽഘാടനം ചെയതു.മറ്റു കേന്ദ്രങ്ങളിൽ കെ.നാണു, കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ, കെ.ഗണേശൻ, കെ.മധു, എ.ഗിരിധരൻ, സി. നിജിലേഷ്, കണ്ടമ്പേത്ത് പ്രീതി, സോജ എന്നിവർ ഉൽഘാടനം ചെയതു. കെ.വി.പ്രതീഷ്, പി.അജിത, കെ.സന്തോഷൻ, പി.പി സജീവൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്