കണ്ണൂർ നഗരത്തില്‍ മഴയിൽ തളാപ്പ് എൽ.ഐ.സി (LIC) റോഡിന് സമീപം പഴയ കെട്ടിടത്തിന്റെ ഒരു വശവും മതിലും പൂർണ്ണമായും തകർന്നു വീണു. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന ചെറിയ റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടസമയത്ത് റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
മുൻപ് എം.കെ.ബി.ടി (MKBT) പമ്പ് പ്രവർത്തിച്ചിരുന്ന, നിലവിൽ ആരും താമസിക്കാത്ത പഴയ കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെ.എസ്.ഇ.ബി (KSEB) ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. എന്നാൽ അപകടത്തിന് മുൻപ് തന്നെ കെ.എസ്.ഇ.ബി ഈ ലൈനിലെ പവർ ഓഫ് ചെയ്തിരുന്നതിനാൽ ഷോക്കേൽക്കാനുള്ള വലിയൊരു സാധ്യത ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി.

Post a Comment